Currency

ഇന്ത്യയിൽ ജനസംഖ്യാനുപാതത്തിൽ പെൺകുട്ടികളൂടെ എണ്ണത്തിൽ കുറവ്

സ്വന്തം ലേഖകൻThursday, September 22, 2016 5:22 pm

2011-12 കാലയളവില്‍ 1,000 ആണ്‍കുട്ടികള്‍ക്ക് 909 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2012-13 കാലയളവില്‍ ഇത് 906 ആയി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ന്യൂഡൽഹി: രാജ്യത്തെ ആൺപെൺ അനുപാതത്തിലെ അന്തരം കൂടിയതായി കണക്കുകൾ. 2011-12 കാലയളവില്‍ 1,000 ആണ്‍കുട്ടികള്‍ക്ക് 909 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2012-13 കാലയളവില്‍ ഇത് 906 ആയി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡൽഹിയിലാണു പെൺകുട്ടികളുടെ അനുപാതം ഏറ്റവും കുറഞ്ഞിരിക്കുന്നത്. 1000 ആൺകുട്ടികൾക്ക് 887ആയിരുന്നത് 876 ആയി കുറഞ്ഞു.

ഉത്തർപ്രദേശാണു ഏറ്റവും കുറവ് പെൺകുട്ടികൾ ജനിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം. സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം തയ്യാറാക്കിയ സർവ്വേയിലാണു ഇക്കാര്യങ്ങൾ പറയുന്നത്. അതേസമയം ആഗോള നിലവാര സൂചികയില്‍ ആണ്‍-പെണ്‍ അനുപാതം 1000ത്തിന് 950 എന്ന നിരക്കിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x