Currency

ഷാര്‍ജ ഭരണാധികാരി ഇന്ന് കേരളത്തിലെത്തും

സ്വന്തം ലേഖകന്‍Sunday, September 24, 2017 10:34 am

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്ന് കേരളത്തിലെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സമ്മാനിക്കും.

വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ അല്‍ ഖാസിമിയെ മുഖ്യമന്ത്രി സ്വീകരിക്കും. നാളെ രാവിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് രാജ്ഭവനില്‍ മന്ത്രിമാരെ കാണും. ഉച്ചയ്ക്ക് ഗവര്‍ണര്‍ നല്‍കുന്ന വിരുന്ന് കഴിഞ്ഞ് തിരുവനന്തപുരത്തെ മറ്റ് പരിപാടികളില്‍ പങ്കെടുക്കും.

രണ്ട് ദിവസം തിരുവനന്തപുരത്ത് അദേഹം ഉണ്ടാകും. രണ്ടാം ദിവസം ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചാണ് ഷാര്‍ജ ഭരണാധികാരിക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി.ലിറ്റ് സമ്മാനിക്കുക. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് സ്വകാര്യ സന്ദര്‍ശനത്തിനായി ഷാര്‍ജ ഭരണാധികാരി ബുധനാഴ്ച കൊച്ചിയിലെത്തും.

അന്നു വൈകിട്ട് കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് മടങ്ങുകയും ചെയ്യും. ഷാര്‍ജയിലെ ഉന്നത ഭരണനേതൃത്വത്തിനൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ വെ.എ.റഹീം എന്നിവരും ഷാര്‍ജ ഭരണാധികാരിയുടെ ഔദ്യോഗിക സംഘത്തിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x