
മുംബൈ: നാസയുടെ ബഹിരാകാശ ദൗത്യത്തിന് ഇന്ത്യന്‍ വംശജയായ ഡോക്ടറും. 2018 ലെ സിറ്റിസണ്‍ സയന്‍സ് ആസ്ട്രോനെറ്റ് എന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇന്ത്യന്‍ വംശജയായ ഡോക്ടറും ഉള്‍പ്പെട്ടിരിക്കുന്നത്. കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ഷവ്ന പാണ്ഡ്യ(32) ആണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. അതേസമയം പദ്ധതി നടക്കുകയാണെങ്കില്‍ കല്പന ചൗള, സുനിത വില്യംസ് എന്നിവര്‍ക്ക് ശേഷം നാസയില്‍ നിന്ന് ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാകും ഷവ്ന.

കാനഡയില്‍ ജനിച്ച ഡോ. ഷവ്ന ആല്‍ബെര്‍ട്ട ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യനാണ്. ആല്‍ബര്‍ട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന് ന്യൂറോസയന്‍സില്‍ ബിരുദവും ജനറല്‍ മെഡിസിനില്‍ എം.ഡിയും ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബഹിരാകാശ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയാണ് ഷവ്ന ബഹിരാകാശദൗത്യത്തിന് എത്തിയിരിക്കുന്നത്.
മുംബൈയിലെ മഹാലക്ഷ്മി പ്രദേശത്താണ് ഷവ്നയുടെ കുടുംബം. തന്റെ സ്വപ്നങ്ങളെക്കുറിച്ച് കുടുംബത്തിന് അറിയാമെന്നും അമ്മയും മറ്റു കുടുംബാംഗങ്ങളും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും ഷവ്ന പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.