
കൊച്ചി: രാത്രികാലങ്ങളില്‍ നഗരങ്ങളിലെത്തുന്ന സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്‌നമായ സുരക്ഷിത വാസസ്ഥലമെന്ന പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഒറ്റക്കെത്തുന്ന സ്ത്രീകള്‍ക്ക് ഹോട്ടലുകാരും മറ്റും റൂം കൊടുക്കാന്‍ പൊതുവെ താല്‍പര്യം കാണിക്കാറില്ല. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് കുടുംബശ്രീ.
വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസവും ഭക്ഷണവും മിതമായ വാടകയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്ന് എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ തുറക്കാനാണ് പദ്ധതി തയാറാക്കുന്നത്. നവംബര്‍ ഒന്നിന് ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
17 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്ത യോഗത്തിലാണ് പദ്ധതി സംബന്ധിച്ച തീരുമാനം. ഓണ്‍ലൈന്‍ ബുക്കിംഗ് അടക്കമുള്ള സൗകര്യങ്ങളോടുകൂടിയ ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നത് അതാത് നഗരസഭകള്‍ക്ക് കീഴിലായിരിക്കും. അതേസമയം പദ്ധതിക്കായി കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.