
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ച് സിംഗപ്പൂരെയും മലേഷ്യയിലെയും വിമാനക്കമ്പനികള്‍ രംഗത്തെത്തിയതായി കണ്ണൂര്‍ വിമാനത്താവളക്കമ്പനി മാനേജിംഗ് ഡയറക്ടര്‍ വി തുളസീദാസ് പറഞ്ഞു. ഈ സര്‍വീസുകള്‍ തുടങ്ങിയാല്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.