Currency

സാലറി സ്ലിപ്പിനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സ്വന്തം ലേഖകൻSaturday, November 5, 2016 10:12 am

ജോലിക്കാർക്ക് എല്ലാ മാസവും ലഭിക്കുന്ന ശമ്പളത്തെ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് സാലറി സ്ലിപ്. സാലറി സ്ലിപ്പിനെ സംബന്ധിച്ച് നമ്മൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഏതൊക്കെ കാര്യത്തിനാണ് നികുതി വേണ്ടിവരിക എന്നതൊക്കെ.

ജോലിക്കാർക്ക് എല്ലാ മാസവും ലഭിക്കുന്ന ശമ്പളത്തെ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് സാലറി സ്ലിപ്. ഇപ്പോൾ ശമ്പളം പ്രധാനമായും ജീവനക്കാരുടെ ബാങ്ക് അകൗണ്ടിൽ ക്രെഡിറ്റ് ആകുന്ന രീതിയാണ് ഉള്ളതെങ്കിലും സാലറി അകൗണ്ടിൽ ക്രെഡിറ്റ് ആയാൽ ഉടനെ സാലറി സ്ലിപ്പും മെയിലായി ലഭിക്കേണ്ടതാണ്. ജോലി മാറി മറ്റൊരു ജോലിക്ക് അപേക്ഷിക്കുമ്പോൾ സാലറി സ്ലിപ്പ് കയ്യിൽ കരുതുന്നത് മുമ്പ് കിട്ടിയിരുന്നതിനേക്കാൾ കൂടുതൽ സാലറി കിട്ടാൻ സഹായകവുമാകുന്ന കാര്യമാണ്. സാലറി സ്ലിപ്പിനെ സംബന്ധിച്ച് നമ്മൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഏതൊക്കെ കാര്യത്തിനാണ് നികുതി വേണ്ടിവരിക എന്നതൊക്കെ. അക്കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.ബേസിക്ക് സാലറി

നിങ്ങളുടെ സാലറി സ്ലിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ തുക ബേസിക്ക് സാലറിയായിരിക്കും. കമ്പനി തങ്ങളുടെ പോളിസി അനുസരിച്ച് ജീവനക്കാർക്ക് എല്ലാവർക്കും പല സ്കെയിലിൽ ഉള്ള ബേസിക്ക് സാലറിയാകും നൽകുക. ഇത് ടാക്സബിളാണ്. 

2. ഹൗസ് റെന്റ് അലവന്‍സ്

ജീവനക്കാർക്ക് തങ്ങളുടെ വീട്ടുവാടക നൽകാനായി ലഭിക്കുന്ന അലവൻസാണ് ഹൗസ് റെന്റ് അലവന്‍സ് (എച്ച്ആർഎ). ഇത് സ്ഥലത്തിനനുസരിച്ച് മാറാവുന്ന കാര്യമാണ്. മുംബൈ, കൊല്‍ക്കത്ത,ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിൽ താമസിക്കുന്നവർക്ക് സാലറിയുടെ 50 ശതമാനമാണ് പൊതുവെ ഹൗസ് റെന്റ് അലവൻസായി ലഭിക്കുക. മറ്റിടങ്ങളിൽ കഴിയുന്നവർക്ക് ബേസിക് സാലറിയുടെ 40 ശതമാനവും. സാലറി പാക്കിൽ എച്ച്‌ആര്‍എ ഭാഗമാണെങ്കിൽ മാത്രമേ ഇത് ലഭിക്കുകയുള്ളൂ.

3. കണ്‍വേയന്‍സ് അലവന്‍സ്

ടിഫിന്‍ അലവന്‍സ്, യൂണിഫോം അലവന്‍സ്, ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് തുടങ്ങിയവയാണ് കണ്‍വേയന്‍സ് അലവന്‍സിൽ ഉൾപ്പെടുന്നത്. ഇതിൽ 1600 രൂപ വരെയുള്ള എല്ലാ ട്രാന്‍സ്പോര്‍ട്ട് അലവന്‍സുകളും ഇന്‍കം ടാക്സ് പരിധിയില്‍പ്പെടുന്നതാണ്.

4. മെഡിക്കൽ അലവൻസ്

ഒരു കമ്പനി ജീവനക്കാരന്റെ മെഡിക്കൽ ആവശ്യങ്ങൾക്ക് നല്‍കുന്ന ഫിക്സഡ് തുകയാണ് മെഡിക്കല്‍ അലവന്‍സ്. ഇത് ടാക്സ് പരിധിയില്‍ വരുന്നതാണ്.

5. ലീവ് ട്രാവല്‍ അലവന്‍സ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ കമ്പനി തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന അലവൻസ് ആണ് ലീവ് ട്രാവൽ അലവൻസ്. ഇന്‍കം ടാക്സ് സെക്ഷന്‍ 10(5) അനുസരിച്ച്‌ ഇതിനു നികുതി നൽകേണ്ടതില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x