ഒരു ലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സാമൂഹിക സുരക്ഷ പെന്‍ഷന്‍ ലഭിക്കില്ല. ഇവക്ക് അര്‍ഹത നിഷേധിച്ച് കൊണ്ട് പെന്‍ഷന്‍ മാനദണ്ഡം പുതുക്കി. അനര്‍ഹര്‍ കടന്നു കൂടുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പെന്‍ഷന്‍ നടപടിക്രമങ്ങള്‍ കര്‍ശനമാക്കുകയാണ്.
തിരുവനന്തപുരം: ഒരു ലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സാമൂഹിക സുരക്ഷ പെന്‍ഷന്‍ ലഭിക്കില്ല. ഇവക്ക് അര്‍ഹത നിഷേധിച്ച് കൊണ്ട് പെന്‍ഷന്‍ മാനദണ്ഡം പുതുക്കി. അനര്‍ഹര്‍ കടന്നു കൂടുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പെന്‍ഷന്‍ നടപടിക്രമങ്ങള്‍ കര്‍ശനമാക്കുകയാണ്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അലംഭാവം സര്‍ക്കാറിന് വന്‍ബാധ്യതയുണ്ടാക്കുന്നതും നടപടിക്ക് കാരണമാണ്.
ആദായ നികുതി നല്‍കുന്നവര്‍ക്കും കുടുംബത്തിനോ വ്യക്തിപരമായോ രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കും പെന്‍ഷന് അര്‍ഹതയില്ല. പക്ഷെ, പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമിപരിധി ബാധകമല്ല. നിലവില്‍ 42.5 ലക്ഷത്തോളം പേര്‍ സാമൂഹിക സുരക്ഷ പെന്‍ഷനും 10 ലക്ഷത്തോളം പേര്‍ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും വാങ്ങുന്നുണ്ട്.
തനത് ഫണ്ട് ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍ക്ക് മറ്റൊരു സാമൂഹിക സുരക്ഷ പെന്‍ഷന്‍ സാധാരണ നിരക്കില്‍ ലഭിക്കും. ഇപ്രകാരമല്ലാത്ത ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍ക്ക് 600 രൂപ സാമൂഹിക സുരക്ഷ പെന്‍ഷനും അതത് കാലങ്ങളില്‍ നിലവിലുള്ള ക്ഷേമനിധി പെന്‍ഷനും ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാധാരണനിരക്കില്‍ സാമൂഹിക സുരക്ഷ പെന്‍ഷനോ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനോ ലഭിക്കും. 75 കഴിഞ്ഞവര്‍ക്ക് ഉയര്‍ന്നനിരക്കില്‍ നല്‍കുന്ന വാര്‍ധക്യകാല പെന്‍ഷന്‍ മാറ്റമില്ലാതെ നല്‍കും.
പെന്‍ഷന്‍ വാങ്ങുന്നവരെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നല്‍കണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അനര്‍ഹര്‍ക്ക് പെന്‍ഷന്‍ നല്‍കിയാല്‍ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും തദ്ദേശ സ്ഥാപന സെക്രട്ടറിക്കും തുല്യ ബാധ്യതയാണ്. ഇത്തരത്തിലുണ്ടാകുന്ന സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. അതേസമയം സര്‍ക്കാറിനെ കബളിപ്പിച്ച് പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് നിയമാനുസരണം പണം തിരിച്ചു പിടിക്കുകയും ഭാവിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതുമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.