Currency

വാട്‌സാപ്പിലൂടെ ഗ്യാസ് ബുക്കിങ്ങിനുള്ള സംവിധാനം വരുന്നു

സ്വന്തം ലേഖകന്‍Friday, June 9, 2017 4:24 pm

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ യുപിയിലെ ചില ജില്ലകളിലാണ് ഇതു നടപ്പാക്കുക. പദ്ധതി വിജയകരമെന്നു കണ്ടാല്‍ ഉടന്‍ തന്നെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. നിലവില്‍ ടെലിഫോണ്‍, എസ്എംഎസ് വഴി സിലണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഉള്ളത്.

ന്യൂഡല്‍ഹി: പാചകവാതക സിലണ്ടര്‍ വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ യുപിയിലെ ചില ജില്ലകളിലാണ് ഇതു നടപ്പാക്കുക. പദ്ധതി വിജയകരമെന്നു കണ്ടാല്‍ ഉടന്‍ തന്നെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും.

നിലവില്‍ ടെലിഫോണ്‍, എസ്എംഎസ് വഴി സിലണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഉള്ളത്. വാട്‌സാപ്പ് കൂടി ഉപയോഗിച്ച് സിലിണ്ടര്‍ ബുക്കിംഗ് കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x