Currency

വേൾഡ് മലയാളി കൗൺസിൽ ഓൺഫെസ്റ് എസ് പി ബി അനുസ്മരണ യോഗം സംഘടിപ്പിച്ചു

രാജേഷ് ജോണിMonday, September 28, 2020 11:39 am

വേൾഡ് മലയാളി കൗൺസിൽ ഓൺഫെസ്റ് പദ്മശ്രീ എസ് പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തെത്തുടർന്നു പ്രത്യേക അനുസ്മരണ യോഗം സംഘടിപ്പിച്ചു. സെപ്തംബര് 26 നു വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം പ്രസിഡന്റും WMC ഓൺഫെസ്റ് കൺവീനറുമായ രാജേഷ് ജോണിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണ യോഗം.

അനുസ്മരണ യോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ എ വി അനൂപ്, ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, അഡ്‌ഹോക് ചെയർമാനും (അമേരിക്കൻ റീജിയൻ) WMC onefest പ്രൊമോഷണൽ അഡ്വൈസറുമായ ഹരി നമ്പൂതിരി എന്നിവർ യെശശരീരനായ ബാലസുബ്രഹ്മണ്യത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. തുടർന്ന് മാളവിക ഹരീഷ് (മെൽബൺ), ശ്രീഹരി (ഒമാൻ), ജോയൽ ഡേവിഡ് ജോഹൻ, WMC ONFEST ജോയിന്റ് കൺവീനർ ഡോ. കിരൺ, onefest ഡാൻസിങ് കമ്മിറ്റിയിലെ ഡോ. മാനസി എന്നിവർ എസ് പി ബാലസുബ്രമണ്യത്തിന്റെ പ്രശസ്ത ഗാനങ്ങൾ ആലപിച്ചു.

വേൾഡ് മലയാളി കൗൺസിൽ സിഡ്നി പ്രൊവിൻസ് സെക്രെട്ടറിയും WMC onefest ജോയിന്റ് കോൺവെൻറുമായ സീമ ബാലസുബ്രഹ്മണ്യൻ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

WMC onefest ഗ്രാൻഡ് ഫിനാലെയ്ക്ക് മുന്നോടിയായി പദ്മശ്രീ എസ് പി ബാലസുബ്രഹ്മണ്യനെ അനുസ്മരിച്ചുള്ള വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും WMC ഓൺഫെസ്റ്റിന്റെ മ്യൂസിക് കോമ്പറ്റിഷനിൽ കൂടുതൽ പോയിന്റ് വാങ്ങുന്ന മത്സരാർത്ഥിക്കു SPB അവാർഡ് എന്ന പേരിൽ ഒരു പവൻ ഗോൾഡ് കോയിൻ നൽകുന്നതിനും തീരുമാനിച്ചതായി WMC ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x