വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ബംഗളൂരുവിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഹോട്ടല്‍ ക്യാപിറ്റോളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ടി.പി.ശ്രീനിവാസന്‍, ഗോകുലം ഗോപാലന്‍, ഡോ.ബാബു പോള്‍, ജെ.അലക്‌സാണ്ടര്‍, ക്രിസ്റ്റി ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ സംസാരിച്ചു. ഡബ്ല്യു.എം.സി. ബെംഗളൂരു പ്രൊവിന്‍സ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ബാംഗളൂർ: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ബംഗളൂരുവിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തിനു ഇരുമുന്നണികളും ഒരുപോലെ പ്രയത്നിക്കന്നുണ്ടെന്ന് ഉദ്ഘാടന പ്രംഗത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു. ഹോട്ടല്‍ ക്യാപിറ്റോളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ടി.പി.ശ്രീനിവാസന്‍, ഗോകുലം ഗോപാലന്‍, ഡോ.ബാബു പോള്‍, ജെ.അലക്‌സാണ്ടര്‍, ക്രിസ്റ്റി ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ സംസാരിച്ചു. ഡബ്ല്യു.എം.സി. ബെംഗളൂരു പ്രൊവിന്‍സ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ നടന്ന ‘വേള്‍ഡ് വാക്ക്’ വാക്കത്തോണ്‍ അഞ്ജു ബോബി ജോര്‍ജ് ‘ഫ്‌ലാഗ് ഓഫ്’ ചെയ്തു. വൈകിട്ട് ഹോട്ടല്‍ ലീലാപാലസില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര, മന്ത്രി യു.ടി.ഖാദര്‍, എം.എല്‍.എ.മാരായ എന്‍.എ.ഹാരിസ്, ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുക്കും.
ഞായറാഴ്ച ഹോട്ടല്‍ ക്യാപിറ്റോളില്‍ ‘പ്രവാസ ജീവിതത്തിലെ പ്രശ്‌നങ്ങളും ആശങ്കകളും’ എന്ന വിഷയത്തില്‍ ടി.പി ശ്രീനിവാസന്റെ നേതൃത്വത്തിൽ ചര്‍ച്ച നടക്കും. സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക, കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. സമ്മേളനം നാളെ സമാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.