Currency

വേൾഡ് മലയാളി കൗൺസിലിന്റെ കൊളംബോ കോൺഫറൻസ് നവംബറിൽ

സ്വന്തം ലേഖകൻWednesday, October 19, 2016 1:06 pm

നവംബര്‍ 10 മുതല്‍ 12 വരെയാണ് കോൺഫറൻസ്. ശ്രീലങ്കയിലെ കൊളംബോയ്ക്ക് സമീപമുള്ള നിഗോംബോയിലെ ജെറ്റ്‌വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലിലാണ് കോൺഫറൻസ്

വേള്‍ഡ് മലയാളി കൗണ്‍സിൽ രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സ് നവംബറിൽ ശ്രീലങ്കയിലെ കൊളംബോയ്ക്ക് സമീപമുള്ള നിഗോംബോയിലെ ജെറ്റ്‌വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലില്‍ നടക്കും. നവംബര്‍ 10 മുതല്‍ 12 വരെയാണ് കോൺഫറൻസ്. കോൺഫറൻസിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും. ഇവരുടെ സത്യപ്രതിജ്ഞയും നടക്കും. 

കഴിഞ്ഞ വർഷം രണ്ടായി പിരിഞ്ഞ വേൾഡ് മലയാളി കൗൺസിലിന്റെ ഒരു വിഭാഗം കഴിഞ്ഞ ആഗസ്റ്റിൽ ബാംഗളൂരിൽ പത്താം ദ്വൈവാർഷിക ഗ്ലോബല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. 

വേള്‍ഡ് വൈഡ് മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉദ്ഘാടനവും കോൺഫറൻസിന്റെ ഭാഗമായി നടക്കും. ജൂലായ് – ആഗസ്ത് മാസത്തില്‍ കേരളത്തില്‍ വച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവാസി മലയാളികളുടെ സംഗമം, കേരളത്തില്‍ ആരംഭിക്കാനിരിക്കുന്ന ‘വേള്‍ഡ് മലയാളി സെന്റര്‍’, ‘മലയാളി ഹിസ്റ്ററി മ്യൂസിയം തുടങ്ങിയവയെ സംബന്ധിച്ച തീരുമാനവും കോൺഫറൻസിൽ കൈക്കൊള്ളും.

മിഡില്‍ ഈസ്റ്റ്, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാര്‍ഈസ്റ്റ്, ഇന്‍ഡ്യ തുടങ്ങിയുള്ള ആറു റീജിയണുകളിലെ 37 പ്രവശ്യകളില്‍ നിന്നുള്ള പ്രതിനിധികള്‍ കോൺഫറൻസിൽ പങ്കുചേരുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും – http://www.worldmalayalee.org/register.php


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “വേൾഡ് മലയാളി കൗൺസിലിന്റെ കൊളംബോ കോൺഫറൻസ് നവംബറിൽ”

  1. Jayakumar S. says:

    നല്ലൊരു മലയാളീ സംഘടന ആയിരുന്നു. കഷ്ടം!

  2. Sebin Mathew says:

    ഞങ്ങൾ മലയാളികൾ, വളരും തോറും പിളരും, പിളരും തോറും വളരും.

  3. Sicily Mathew says:

    ഭാരവാഹി അകാൻ പറ്റുന്നില്ലേൽ പിന്നെ എന്തിനാ സംഘടന. അതുകൊണ്ടു സംഘടനയുടെ എണ്ണം കൂടട്ടെ.

Comments are closed.

Top
x