Currency

ആഭ്യന്തര യാത്രകള്‍ക്ക് നിരക്കിളവുമായി സ്പൈസ് ജെറ്റ്

സ്വന്തം ലേഖകൻTuesday, November 22, 2016 12:10 pm

ആഭ്യന്തര യാത്ര ടിക്കറ്റ് നിരക്കുകളില്‍ ഇളവുകളുമായി സ്പൈസ് ജെറ്റ്. തെരെഞ്ഞെടുത്ത റൂട്ടുകളിൽ 737 രൂപയ്ക്കു പറക്കാനുള്ള ഓഫറാണു കമ്പനി മുന്നോട്ട് വെക്കുന്നത്.

ന്യൂഡൽഹി: ആഭ്യന്തര യാത്ര ടിക്കറ്റ് നിരക്കുകളില്‍ ഇളവുകളുമായി സ്പൈസ് ജെറ്റ്. തെരെഞ്ഞെടുത്ത റൂട്ടുകളിൽ 737 രൂപയ്ക്കു പറക്കാനുള്ള ഓഫറാണു കമ്പനി മുന്നോട്ട് വെക്കുന്നത്. വ്യാഴാഴ്ച മുതല്‍ നാലു ദിവസത്തേക്കാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുക. 2017 ജനുവരി ഒമ്പത് മുതല്‍ ഓക്ടോബര്‍ 28 വരെയുള്ള യാത്രകള്‍ക്ക് ഈ ഓഫറിന്മേൽ ടിക്കറ്റ് ലഭിക്കുന്നതാണ്.

500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് ഓഫർ ബാധകം. ജമ്മു-ശ്രീനഗര്‍, ശ്രീനഗര്‍-ചണ്ഡിഗഢ്, ചണ്ഡിഗഢ്-അഗര്‍ത്തല, കോയമ്പത്തുര്‍-ചെന്നൈ റൂട്ടുകളിൽ ഓഫർ ലഭിക്കും. സ്പൈസ് ജെറ്റിന്റെ വെബ്സൈറ്റ്, ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍, സ്പൈജ് ജെറ്റ് മൊബൈല്‍ ആപ്പ്, എയര്‍പോര്‍ട്ട് ഓഫീസ് എന്നിവയിലൂടെ ബുക്കിംഗ് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x