188 യാത്രക്കാരുമായി യാത്ര ആരംഭിച്ച എസ്ജി 192 വിമാനമാണ് പാതിവഴിയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തിന്റെ മുന്‍വശത്തെ ശുചിമുറിയില്‍ നിന്നുള്ള ദുര്‍ഗന്ധം കോക്പിറ്റിലും എത്തിയതോടെ ഹൈദരാബാദില്‍ വിമാനം ഇറക്കിയശേഷം ശുചിമുറിയും കോക്പിറ്റും വൃത്തിയാക്കി യാത്ര തുടരുകയായിരുന്നു.
ന്യൂഡല്‍ഹി: ശുചിമുറിയില്‍ നിന്നുള്ള അസാധാരണ ദുര്‍ഗന്ധം കോക്പിറ്റിലും എത്തിയതിനെത്തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറക്കി. ബംഗളൂരുവില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കു പറന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് ദുര്‍ഗന്ധം കോക്പിറ്റിലും പടര്‍ന്നതിനെ തുടര്‍ന്ന് ഹൈദരാബാദിലിറക്കിയത്.
188 യാത്രക്കാരുമായി യാത്ര ആരംഭിച്ച എസ്ജി 192 വിമാനമാണ് പാതിവഴിയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തിന്റെ മുന്‍വശത്തെ ശുചിമുറിയില്‍ നിന്നുള്ള ദുര്‍ഗന്ധം കോക്പിറ്റിലും എത്തിയതോടെ ഹൈദരാബാദില്‍ വിമാനം ഇറക്കിയശേഷം ശുചിമുറിയും കോക്പിറ്റും വൃത്തിയാക്കി യാത്ര തുടരുകയായിരുന്നു. എന്നാല്‍ സംവത്തിന്റെ കാരണം സ്‌പൈസ് ജെറ്റ് അധികൃതര്‍ വെളിപ്പെടുത്തിയില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.