
ന്യൂഡല്‍ഹി: റണ്‍വേയില്ലാതെ വിമാനമിറക്കാനുള്ള പദ്ധതിയുമായി സ്പൈസ് ജെറ്റ്. കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന നൂറോളം കോഡിയാക് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള തയാറെടുപ്പിലാണ് സ്പൈസ് ജെറ്റ്. ഇതിനായി ജപ്പാനിലെ സെതച്ചി ഹോള്‍ഡിങ്സ് എന്ന അന്താരാഷ്ട്ര കമ്പനിയുമായി സ്പൈസ് ജെറ്റ് അധികൃതര്‍ ചര്‍ച്ച നടത്തി.
റണ്‍വേ ആവശ്യമില്ലാത്ത ഇത്തരം വിമാനങ്ങള്‍ കരയിലോ കടലിലോ എവിടെ വേണമെങ്കിലും ഇറക്കാവുന്നതാണ്. 400മില്യണ്‍ ഡോളറിന്റെതാണ് കരാര്‍. ഇന്ത്യയില്‍ വിമാനത്താവളങ്ങള്‍ വളരെ കുറവാണ്. അതിനാല്‍ എയര്‍പോര്‍ട്ടുകളില്ലാത്തിടത്തും വിമാനമിറക്കുന്നതിനാണ് ഇത്തരമൊരു സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. വിമാനം വെള്ളത്തിലിറങ്ങുന്ന കാഴ്ച ഈ മാസം സംഘടിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.