ബംഗലൂരുവില്‍ നിന്ന് വന്ന സ്പൈസ് ജെറ്റ് വിമാനമാണ് റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. 60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഇടുതഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം തെന്നിമാറിയത്.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ തുരന്തം ഒഴിവായത് തലനാരിഴക്ക്. വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതാണ് അധികൃതരെ പരിഭ്രാന്തിയിലാക്കിയത്. റണ്‍വേയില്‍ നിന്ന് വിമാനം പുറത്തുപോയി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ബംഗലൂരുവില്‍ നിന്ന് വന്ന സ്പൈസ് ജെറ്റ് വിമാനമാണ് റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. 60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഇടുതഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം തെന്നിമാറിയത്. പൈലറ്റുമാര്‍ക്കു തിരിച്ചറിയാനായി റണ്‍വേയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നു. അധികൃതരുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്നു അപകടമില്ലാതെ വിമാനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനായി.
സാധാരണയായി മധ്യഭാഗത്തു ലാന്‍ഡ് ചെയ്യേണ്ടതിനുപകരം വിമാനം ഇടതുവശത്താണ് ഇറങ്ങിയത്. വിമാനത്തിനു കേടുപാടുകളില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.