Currency

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍ 26 വരെ

സ്വന്തം ലേഖകന്‍Thursday, October 26, 2017 3:28 pm

മാര്‍ച്ച് ഏഴ് -ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്, എട്ട് -ഒന്നാംഭാഷ പാര്‍ട്ട് രണ്ട്, 12 -രണ്ടാംഭാഷ -ഇംഗ്ലീഷ്, 13 -മൂന്നാംഭാഷ ഹിന്ദി, 14 -ഊര്‍ജതന്ത്രം, 19 -ഗണിതശാസ്ത്രം, 21 -രസതന്ത്രം, 22 -ജീവശാസ്ത്രം, 26 -സോഷ്യല്‍ സയന്‍സ്. ഫെബ്രുവരി 12 മുതല്‍ 21 വരെ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ നടക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ 2018 മാര്‍ച്ച് ഏഴുമുതല്‍ 26 വരെ നടത്തും. മാതൃകാ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെയായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗത്തിലാണ് പരീക്ഷതീയതി സംബന്ധിച്ച് തീരുമാനിച്ചത്. പരീക്ഷ ടൈംടേബിളിനും യോഗംഅംഗീകാരം നല്‍കി.

മാര്‍ച്ച് ഏഴ് -ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്, എട്ട് -ഒന്നാംഭാഷ പാര്‍ട്ട് രണ്ട്, 12 -രണ്ടാംഭാഷ -ഇംഗ്ലീഷ്, 13 -മൂന്നാംഭാഷ ഹിന്ദി, 14 -ഊര്‍ജതന്ത്രം, 19 -ഗണിതശാസ്ത്രം, 21 -രസതന്ത്രം, 22 -ജീവശാസ്ത്രം, 26 -സോഷ്യല്‍ സയന്‍സ്. ഫെബ്രുവരി 12 മുതല്‍ 21 വരെ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ നടക്കും. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ട് വരെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയും നടക്കും.

പരീക്ഷ രാവിലെ നടത്തുന്നത് സംബന്ധിച്ചുള്ള ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഉച്ചക്ക് ശേഷമാണ് പരീക്ഷ നടത്തേണ്ടത്. എന്നാല്‍ പരീക്ഷകാലത്തെ കാലാവസ്ഥ കൂടി പരിഗണിച്ച് പരീക്ഷ രാവിലത്തേക്ക് മാറ്റണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x