Currency

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍Tuesday, March 7, 2017 12:00 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും. 4,55,906 കുട്ടികള്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുമ്പോള്‍ 4,42,434 പേരാണ് പ്ലസ്ടു പരീക്ഷയെഴുതുന്നത്. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 27ന് സമാപിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും നടക്കും.

ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ നാളെ തുടങ്ങി 28ന് സമാപിക്കും. ഓരോ ജില്ലയിലും രണ്ട് വിജിലന്‍സ് സ്‌ക്വാഡും സൂപ്പര്‍ സ്‌ക്വാഡും പരീക്ഷാക്രമക്കേടുകള്‍ തടയുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x