പൊതുസേവനം അഴിമതിമുക്തമാക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. ആറുദിവസമായിരിക്കും പരിശീലനം. ഇതിനായി 94 റിസോഴ്സ് പേഴ്സണ്‍സിനെയും വിജിലന്‍സ് കണ്ടത്തെിയിട്ടുണ്ട്.
തിരുവനന്തപുരം: ഫെബ്രുവരി മുതല്‍ പുതുതായി സര്‍വിസില്‍ കയറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സദ്ഭരണ പരിശീലനം നല്കാന് തീരുമാനം. പൊതുസേവനം അഴിമതിമുക്തമാക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. ആറുദിവസമായിരിക്കും പരിശീലനം. ഇതിനായി 94 റിസോഴ്സ് പേഴ്സണ്‍സിനെയും വിജിലന്‍സ് കണ്ടത്തെിയിട്ടുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് തയാറാക്കിയ കരടുരേഖ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗം അംഗീകരിച്ചു. കരടുരേഖ തുടര്‍ നടപടിക്ക് സര്‍ക്കാറിന് കൈമാറി. ഭരണനിര്‍വഹണത്തെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും ദിശാബോധമുള്ള ഉദ്യോഗസ്ഥരെ ഓഫിസുകളിലത്തെിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഐ.എം.ജി, കില എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്തെ മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി എല്ലാ ഉദ്യോഗസ്ഥരും പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.