Currency

സംസ്ഥാന ബജറ്റ് നാളെ

സ്വന്തം ലേഖകന്‍Thursday, March 2, 2017 10:58 am

നിലവിലെ സാഹചര്യത്തില്‍ പ്രധാന പരിഗണന വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായിരിക്കും നല്‍കുക. ഉദ്യോഗസ്ഥ പുനര്‍വിന്യാസവും തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും ബജറ്റില്‍ ഉള്‍പ്പെടുത്തും. ഇതിനായി പഞ്ചായത്ത്, മുനിസിപ്പല്‍ നിയമഭേദഗതിയും നിര്‍ദേശിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ 68ാം ബജറ്റ് നാളെ രാവിലെ ഒന്‍പതിനു ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. ക്ഷേമപെന്‍ഷനുകളില്‍ 200 രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് സൂചന. വിലക്കയറ്റം നേരിടുന്നതിനുള്ള പദ്ധതികളും ബജറ്റിലുണ്ടാകും. എന്നാല്‍ ജിഎസ്ടി വരുന്നതിനാല്‍ ബജറ്റില്‍ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകാനിടയില്ല.

നിലവില്‍ 1000 രൂപ നല്‍കുന്ന ക്ഷേമ പെന്‍ഷനുകള്‍ 1200 രൂപയെങ്കിലുമാകും. അതേസമയം നിലവിലെ സാഹചര്യത്തില്‍ പ്രധാന പരിഗണന വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായിരിക്കും നല്‍കുക. ഉദ്യോഗസ്ഥ പുനര്‍വിന്യാസവും തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും ബജറ്റില്‍ ഉള്‍പ്പെടുത്തും. ഇതിനായി പഞ്ചായത്ത്, മുനിസിപ്പല്‍ നിയമഭേദഗതിയും നിര്‍ദേശിക്കും.

അതേസമയം ബജറ്റില്‍ മറ്റൊരു പ്രധാന ഊന്നല്‍ നല്‍കല്‍ സമ്പൂര്‍ണപാര്‍പ്പിട പദ്ധതിക്കായിരിക്കും. ഒറ്റവീട് എന്നതിന് പകരം വീടില്ലാത്തവര്‍ക്ക് ഫല്‍റ്റുകള്‍ നിര്‍മിക്കുന്നതും പരിഗണനയിലുണ്ട്. അതുപോലെ തന്നെ പ്രധാനം നല്‍കുന്ന മറ്റൊരുമേഖലയായിരിക്കും ഹരിതകേരള മിഷന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x