അസാധുവാക്കിയവയ്ക്ക് പകരം നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാകാത്തത് മൂലമുള്ള പണ ദൗര്‍ലഭ്യം രാജ്യത്ത് തുടരുന്ന സാഹചര്യത്തില്‍, ശമ്പളം പണമായി നല്‍കാനാവില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ന്യൂഡല്‍ഹി: നോട്ട് നിയന്ത്രണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം പണമായി നല്‍കില്ല. നേരിട്ട് പണമായി നല്‍കണമെന്ന ആവശ്യം കേന്ദ്ര ധനമന്ത്രാലയം തള്ളി. കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ച ഈ ആവശ്യം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അസാധുവാക്കിയവയ്ക്ക് പകരം നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാകാത്തത് മൂലമുള്ള പണ ദൗര്‍ലഭ്യം രാജ്യത്ത് തുടരുന്ന സാഹചര്യത്തില്‍, ശമ്പളം പണമായി നല്‍കാനാവില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നോട്ട് പിന്‍വലിക്കുന്നതിന് ഇളവുകള്‍ തേടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജയ്റ്റ്‌ലിക്കു കത്തയച്ചിരുന്നു.
ബാങ്കുകളില്‍ നിന്നു പിന്‍വലിക്കാവുന്ന തുക ആഴ്ചയില്‍ 24,000 രൂപയായി നിജപ്പെടുത്തിയത് ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സംസ്ഥാന നിലപാട്. ആറര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരില്‍ അഞ്ചര ലക്ഷം പേര്‍ ബാങ്ക് മുഖേനയാണ് ശമ്പളം കൈപ്പറ്റുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.