Currency

സംസ്ഥാന ഹജ്ജ് ക്യാമ്പിന് നാളെ തുടക്കം; ആദ്യവിമാനം ഞായറാഴ്ച

സ്വന്തം ലേഖകന്‍Friday, August 11, 2017 1:10 pm

കേരളത്തില്‍ നിന്ന് 11425 പേരും, മാഹിയില്‍ നിന്ന് 32, ലക്ഷദ്വീപില്‍ നിന്ന് 305 പേരും, 25 കുട്ടികളും ഉര്‍പ്പടെ 11828 പേരാണ് ഇത്തവണ കൊച്ചിയില്‍ നിന്ന് ഹജ് യാത്രക്കായി പുറപ്പെടുക. വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് ഇനിയും കുറച്ച് പേര്‍ക്ക് കൂടി സാധ്യതയുണ്ട്. 200 ഹാജിമാര്‍ക്ക് ഒരാളെന്ന നിലയില്‍ 56 വോളണ്ടിയര്‍മാരും യാത്രക്കാരെ അനുഗമിക്കും.

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് ക്യാമ്പിന് നാളെ കൊച്ചിയില്‍ തുടക്കമാവും. വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഹാജിമാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 11425 പേരും, മാഹിയില്‍ നിന്ന് 32, ലക്ഷദ്വീപില്‍ നിന്ന് 305 പേരും, 25 കുട്ടികളും ഉര്‍പ്പടെ 11828 പേരാണ് ഇത്തവണ കൊച്ചിയില്‍ നിന്ന് ഹജ് യാത്രക്കായി പുറപ്പെടുക. വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് ഇനിയും കുറച്ച് പേര്‍ക്ക് കൂടി സാധ്യതയുണ്ട്. 200 ഹാജിമാര്‍ക്ക് ഒരാളെന്ന നിലയില്‍ 56 വോളണ്ടിയര്‍മാരും യാത്രക്കാരെ അനുഗമിക്കും.

ഹാജിമാരെയും കൊണ്ടുള്ള ആദ്യവിമാനം ഞായറാഴ്ച രാവിലെ 6.30ന് പുറപ്പെടും. ദിവസവും മൂന്ന് വിമാനങ്ങളിലായി 900 പേരാണ് യാത്ര ചെയ്യുക. ഏതെങ്കിലും വിമാനം വൈകുകയോ, റദ്ദാക്കുകയോ ചെയ്താല്‍ പകരം വേണ്ട സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നുണ്ട്. ഒരേ സമയം 1200 പേര്‍ക്കാണ് താമസ സൗകര്യം.

നാളെ വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജജ് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x