Currency

സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം നാളെ ഹജ്ജ് ഹൗസില്‍

സ്വന്തം ലേഖകന്‍Friday, February 17, 2017 12:09 pm

കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 18,233 അപേക്ഷകര്‍ കൂടുതലാണ്. ഇതില്‍ 9,038 പേര്‍ അഞ്ചാം വര്‍ഷക്കാരും 1,733 പേര്‍ 70 വയസിന് മുകളിലുള്ളവരുമാണ്. ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം നാളെ നടക്കും. രാവിലെ 11ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വെച്ചാണ് യോഗം നടക്കുന്നത്. കേരളത്തില്‍നിന്ന് 94,600ഓളം അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നതെന്നാണ് കണക്ക്. കൃത്യമായ കണക്ക് നാളെ ചേരുന്ന യോഗത്തില്‍ അധികൃതര്‍ പ്രഖ്യാപിക്കും. അതേസമയം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ യോഗം കൂടിയാണ് നാളെ നടക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 18,233 അപേക്ഷകര്‍ കൂടുതലാണ്. ഇതില്‍ 9,038 പേര്‍ അഞ്ചാം വര്‍ഷക്കാരും 1,733 പേര്‍ 70 വയസിന് മുകളിലുള്ളവരുമാണ്. ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മാര്‍ച്ച് 18നാണ് നറുക്കെടുപ്പ് നടത്തുന്നത്. ഇതുവഴി അഞ്ഞൂറോളം പേര്‍ക്ക് അവസരം ലഭിച്ചേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x