500,1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമുള്ള ആഴ്ചകളില്‍ സംസ്ഥാനത്ത് രജിസ്ട്രേഷന്‍ വരുമാനം മുന്നിലൊന്നായി കുറഞ്ഞു. ഉയര്‍ന്ന മൂല്യമുള്ള ഭൂമി ഇടപാടുകളിലും വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരം: 500,1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമുള്ള ആഴ്ചകളില്‍ സംസ്ഥാനത്ത് രജിസ്ട്രേഷന്‍ വരുമാനം മുന്നിലൊന്നായി കുറഞ്ഞു. ഉയര്‍ന്ന മൂല്യമുള്ള ഭൂമി ഇടപാടുകളിലും വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത് സംസ്ഥാനത്തെ രജിസ്ട്രേഷന്‍ വകുപ്പിനെ ഗുരുതരമായി ബാധിച്ചുവെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
നോട്ടുകള്‍ അസാധുവാക്കി കൊണ്ടു ഉത്തരവ് കഴിഞ്ഞ എട്ടാം തീയ്യതി വന്നതിന്റെ പിറ്റേ ദിവസം തന്നെ രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തില്‍ 85 ശതമാനം കുറവാണു വന്നത്. ഈ മാസം മൂന്ന് മുതല്‍ എട്ടാം തിയതി വരെ 9.40 കോടി രൂപ ശരാശരി വരുമാനം ലഭിച്ചപ്പോള്‍ നിരോധനത്തിന് പിറ്റേന്ന് ലഭിച്ചത് 1.49 കോടി രൂപ മാത്രമാണ്. ഇതില്‍ തന്നെ 42 ലക്ഷം രൂപ മാത്രമാണ് ഫീസിനത്തില്‍ ലഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.