Currency

ഈ അധ്യയന വര്‍ഷത്തെ ഓണപ്പരീക്ഷ ഓഗസ്റ്റ് 21 മുതല്‍

സ്വന്തം ലേഖകന്‍Monday, July 24, 2017 2:09 pm

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 21ന് ആരംഭിക്കും. ഓഗസ്റ്റ് 21ന് തുടങ്ങുന്ന പരീക്ഷ 30ന് അവസാനിക്കും. ക്യുഐപി മീറ്റിംഗിലാണ് പരീക്ഷാ തീയതി തീരുമാനിച്ചത്. എസ്സിഇആര്‍ടിയാണ് പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറുകള്‍ തയാറാക്കുന്നത്.

ഓരോ വിഷയങ്ങള്‍ക്കുമുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്നതിനായി ഓരോ അധ്യാപകര്‍ക്കും ചോദ്യങ്ങള്‍ ഓണ്‍ ലൈനായി എസ്സിഇആര്‍ടിയിലേയ്ക്ക് അയച്ചു നല്‍കാന്‍ അവസരം നല്‍കും. ഇത്തരത്തില്‍ അയച്ചു നല്‍കുന്ന ചോദ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവ ചേര്‍ത്തായിരിക്കും എസ്സിഇആര്‍ടി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കുക. അധ്യാപകര്‍ക്ക് ഓഗസ്റ്റ് അഞ്ചിന് ചോദ്യപേപ്പര്‍ തയാറാക്കുന്നതിനായി പരിശീലനം നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x