വാഹനങ്ങൾക്ക് റിയർവ്യൂ സെൻസർ, ക്യാമറ എന്നിവയിലൊന്ന് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കും.
ന്യൂഡൽഹി: വാഹനങ്ങൾക്ക് റിയർവ്യൂ സെൻസർ, ക്യാമറ എന്നിവയിലൊന്ന് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. അപകടമുണ്ടായാല്‍ ആഘാതം കുറയ്ക്കാനായി തനിയെ പ്രവര്‍ത്തിക്കുന്ന എയര്‍ബാഗും നിര്‍ബന്ധമാക്കുമെന്നാണു റിപ്പോർട്ട്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കും.
റിയർവ്യൂ മിറർ വാഹനത്തിനുള്ള പുറകിലുള്ള കാഴ്ചകൾ കാണാൻ അപര്യാപ്തമാണെന്നും അതിനാലാണു ഈ പരിഷ്കാരങ്ങളെന്നും ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി അഭയ് ദംലെ അറിയിച്ചു. അമിതവേഗം മൂലം അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വാഹനത്തില്‍ ശബ്ദ മുന്നറിയിപ്പു സജ്ജീകരിക്കുന്നതും നിര്‍ബന്ധമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.