Currency

എല്‍.പി.ജി സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കി

സ്വന്തം ലേഖകൻWednesday, October 5, 2016 5:20 pm

ന്യൂഡൽഹി: പാചകവാതക (എൽ.പി.ജി) സബ്സിഡിയ്ക്ക് ആധാർ നമ്പർ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ്. പാചകവാതക കണക്ഷനുകള്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ നവംബര്‍ 30 വരെ സമയം നീട്ടി നല്‍കിയിട്ടുമുണ്ട്. 20 ശതമാനം ഉപഭോക്താക്കൾ ഇനിയും കണക്ഷനുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാനുണ്ടെന്നാണ് സർക്കാർ കണക്ക്.

ആധാർ കാർഡ് സർക്കാർ സേവനങ്ങൾക്ക് ഒന്നിനും നിർബന്ധമാക്കാൻ പാടില്ലെന്ന് 2015 മെയിലെ സുപ്രീംകോടതി ഉത്തരവ് നിലനിൽക്കവേയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 2.06 കോടി കുടുംബങ്ങൾക്കാണ് സബ്സിഡി പണം ബാങ്ക് അക്കൗണ്ടുകള്‍ വഴി ലഭിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x