തെരുവ് നായ്ക്കളെ കൊന്ന് വിവിധ സംഘടനകൾ പ്രകടനം നടത്തിയതിന്റെയും പ്രതിഷേധിക്കുന്നതിന്റെയും ചിത്രങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതിനെ ആധാരമാക്കിയാണു കേരളത്തെ സുപ്രീംകോടതി വിമർശിച്ചത്.
തിരുവനന്തപുരം/ന്യൂഡൽഹി: തെരുവുനായകളെ കൊല്ലുന്നതിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം. തെരുവ് നായ്ക്കളെ കൊന്ന് വിവിധ സംഘടനകൾ പ്രകടനം നടത്തിയതിന്റെയും പ്രതിഷേധിക്കുന്നതിന്റെയും ചിത്രങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതിനെ ആധാരമാക്കിയാണു കേരളത്തെ സുപ്രീംകോടതി വിമർശിച്ചത്. കേരളത്തില്‍ തെരുവ് നായ്ക്കളെ കൊന്ന് ആഘോഷിക്കുകയാണോയെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങിയ ബഞ്ച് ആരാഞ്ഞു.
നായകളെ കൊന്ന് ആഘോഷിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ പ്രവർത്തിയ്ക്ക് നേതൃത്വം നൽകിയ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും അതിലെ പ്രവര്‍ത്തകര്‍ക്കെതിരെയും എന്ത് നടപടിയെടുത്തുവെന്നു കേരള സർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ മറുപടി നല്‍കണമെന്നാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവുനായ ശല്യം തടയുന്നതിന് മൃഗസംരക്ഷണ ബോര്‍ഡ് നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി വ്യക്തമാക്കേണ്ടതാണെന്നും കോടതി കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.