തെരുവുനായ ശല്യവും അവയുടെ ആക്രമണവും സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിശോധിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സൂപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സിരിജഗന്‍ അധ്യക്ഷനായുള്ള കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
തിരുവനന്തപുരം: തെരുവുനായ ശല്യവും അവയുടെ ആക്രമണവും സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിശോധിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സൂപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സിരിജഗന്‍ അധ്യക്ഷനായുള്ള കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
എറണാകുളം കച്ചേരിപ്പടി ജംഗ്ഷനില്‍ ഉഷാ ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്മിറ്റി മുമ്പാകെ പൊതുജനങ്ങള്‍ക്ക് ഈ വിഷയം സംബന്ധിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
അതിനിടെ സിരിജഗന്‍ കമ്മിറ്റിയുടെ പ്രഥമ പബ്‌ളിക് ഹിയറിംഗ് ഒക്‌ടോബര്‍ 22ന് രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസില്‍ നടക്കുന്നതായിരിക്കും. തിരുവനന്തപുരം നിവാസികൾക്ക് കമ്മിറ്റി മുമ്പാകെ പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.