Currency

3 വർഷത്തിനിടെ നായയുടെ കടിയേറ്റത് 3 ലക്ഷം പേർക്ക്; നഷ്ടപരിഹാരം ചോദിച്ചത് വെറും 20 പേർ!

സ്വന്തം ലേഖകൻSunday, September 11, 2016 11:18 am

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് ലക്ഷത്തോളം ആളുകൾക്ക് നായയുടെ കടിയേറ്റെങ്കിലും ഇവരിൽ വെരും 20 പേർ മാത്രമേ നഷ്ടപരിഹാരം ചോദിച്ചിട്ടുള്ളൂ എന്ന് കണക്കുകൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് ലക്ഷത്തോളം ആളുകൾക്ക് നായയുടെ കടിയേറ്റെങ്കിലും ഇവരിൽ വെരും 20 പേർ മാത്രമേ നഷ്ടപരിഹാരം ചോദിച്ചിട്ടുള്ളൂ എന്ന് കണക്കുകൾ. തെരുവുനായ ശല്യം നേരിടാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനു സുപ്രീം കോടതി നിയോഗിച്ച  കമ്മിറ്റിയുടെ ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗനാണു ഇക്കാര്യങ്ങൾ അറിയിച്ചത്.

നേരത്തെ, പട്ടികടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം തേടി കമ്മിറ്റിയെ സമീപിക്കാമെന്നറിയിച്ച്‌ ഒരു മാസം മുന്‍പ് മാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. എന്നാൽ പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്നുള്ളവർ മാത്രമേ പരാതികള്‍ കൊടുത്തിട്ടുള്ളൂ. തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റു മരിച്ച വീട്ടമ്മയുടെ ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് സുപ്രീംകോടതി ജസ്റ്റിസ് സിരിജഗന്‍ അദ്ധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചത്. എല്ലാ ജില്ലകളിലും കമ്മിറ്റി സിറ്റിംഗ് നടത്തും. നഷ്ടപരിഹാരത്തില്‍ അന്തിമതീരുമാനം സുപ്രീംകോടതിയുടേതാണെന്നും ചെയര്‍മാന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x