സംസ്ഥാനത്തെ നോട്ട് പ്രതിസന്ധിയെ തുടര്‍ന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതൽ ആരംഭിക്കാനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു.
കോഴിക്കോട്: സംസ്ഥാനത്തെ നോട്ട് പ്രതിസന്ധിയെ തുടര്‍ന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതൽ ആരംഭിക്കാനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു. പ്രതിദിനം പിന്‍വലിക്കാവുന്ന തുകയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയതും മണ്ഡലകാലം പരിഗണിച്ചുമാണ് സമരത്തില്‍ നിന്നും പിന്മാറുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിത സംസ്ഥാന പ്രസിഡന്റ് ടി നസ്റുദ്ദീന്‍ അറിയിച്ചു.
നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പരിശോധന നടത്തി വ്യാപാരികളെ ഭീക്ഷണിപ്പെടുത്തുകയാണെന്നു വ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.