സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ടത് ഓൺലൈൻ വഴിയാക്കി.
തിരുവനന്തപുരം: സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ടത് ഓൺലൈൻ വഴിയാക്കി. സംസ്ഥാനത്തെ 314 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഇതിനുള്ള സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 1000, 500 രൂപ നോട്ടുകള്‍ അസാധുവായതോടെ രജിസ്ട്രേഷന്‍ ഫീസായി സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ചാക്കില്‍ നിറച്ച് നാണയങ്ങള്‍ വരെ എത്തിച്ചിരുന്നു. ഇതുവഴി ജീവനക്കാർ ഏറെ പ്രയാസം നേരിടുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് രജിസ്ട്രേഷന്‍ ഫീസ് ബാങ്ക് വഴിയാക്കാന്‍ അടിയന്തരമായി ഒരുക്കങ്ങള്‍ നടത്തിയത്. നേരത്തെ തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ട്രഷറിയില്‍ അടയ്ക്കുന്നതിന് കൊണ്ടുപോയ അര കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ മിക്ക സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ആവശ്യത്തിനു സുരക്ഷിതത്വമില്ലെന്ന കാര്യം കൂടി പരിഗണിച്ചാണ് രജിസ്ട്രേഷന്‍ വകുപ്പ് രജിസ്ട്രേഷന്‍ ഫീസും ഇപേമെന്റാക്കാൻ തീരുമാനിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.