
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി നല്കി. ഇന്ത്യയില്‍ നിന്നും അടുത്ത വര്‍ഷത്തെ ഹജ്ജിന് പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയമാണ് ദീര്‍ഘിപ്പിച്ചു നല്‍കിയത്. 2021 ജനുവരി പത്താണ് പുതുക്കിയ അവസാന തിയ്യതി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചത്. 2021 ജനുവരി പത്തിനുള്ളില്‍ ഇഷ്യു ചെയ്തതും 2022 ജനുവരി പത്ത് വരെ കാലാവധിയുള്ളുതുമായ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. 356433 രൂപയായിരിക്കും കേരളത്തില്‍ നിന്നും തീര്‍ഥാടനത്തിന് പ്രതീക്ഷിക്കുന്ന ചിലവെന്നും ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.
അസീസിയ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് തുക കണക്കാക്കിയിരിക്കുന്നത്. നിലവില്‍ 4545 അപേക്ഷകളാണ് ഇതിനകം കേരള ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. 4044 പേര് ജനറല്‍ വിഭാഗത്തിലും 501 പേര് മെഹ്റമില്ലാതെ തനിച്ച് യാത്ര ചെയ്യുന്ന വനിതകളുടെ വിഭാഗത്തിലും പെട്ടവയാണ്.
അടുത്ത വര്‍ഷത്തെ ഹജ്ജും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നടത്തുകയെന്ന് സൗദി ഹജ്ജ് മന്ത്രാലയം ഇിതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.