ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും ഏഴുന്നേറ്റ് നില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയ ഗാനത്തെ അവഹേളിക്കുന്ന്ത് തടയണമെന്നും ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: സിനിമ തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ആതേ സമയത്ത് തീയേറ്ററുകളില്‍ ദേശീയ പതാകയുടെ ദൃശ്യം കാണിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും ഏഴുന്നേറ്റ് നില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയ ഗാനത്തെ അവഹേളിക്കുന്ന്ത് തടയണമെന്നും ആവശ്യപ്പെട്ടു. എല്ലാസംസ്ഥാനത്തിന്റെയും ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
നേരത്തേയും ഇത്തരത്തില്‍ തീയേറ്ററുകളില്‍ ദേശീയ ഗാനത്തെ ചൊല്ലി തര്‍ക്കങ്ങളെ പറ്റിയും ബഹുമാനിക്കാത്തതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. നേരത്തെ തിരുവനന്തപുരത്ത് തീയേറ്ററില്‍ ദേശീയ ഗാനം ചെല്ലിയ സമയത്ത് എഴുന്നേല്‍ക്കാതെയിരുന്ന് കൂവി വിളിച്ചത് വലിയ വാര്‍ത്തയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.