
ന്യൂഡല്‍ഹി: ആധാര്‍ ഉള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനു പാന്‍ നമ്പരുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി. ആദായനികുതി റിട്ടേണ്‍ നല്‍കാനും പാന്‍ കാര്‍ഡ് ലഭിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയുള്ള നിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ല. അതേസമയം ആധാര്‍ നമ്പര്‍ ലഭ്യമാക്കിയില്ലെങ്കില്‍ പാന്‍ അസാധുവാകുമെന്ന വ്യവസ്ഥ നടപ്പാക്കുന്നതു ഭാഗികമായി സ്റ്റേ ചെയ്യുന്നതായും കോടതി വ്യക്തമാക്കി.
നിലവില്‍ ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുള്ളവര്‍ക്കാണ് ആദായനികുതി റിട്ടേണിനും പാന്‍ നമ്പറിനും ആധാര്‍ നിര്‍ബന്ധമെന്ന വ്യവസ്ഥ ബാധകം. പുതുതായി ആധാര്‍ നമ്പര്‍ നേടുന്നതിനു വിലക്കുമില്ല.
ആധാര്‍ സ്വകാര്യത ലംഘിക്കുന്നതിനാല്‍ വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിന്റെ (21) ലംഘനമാണെന്ന കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. അതിനെ തുടര്‍ന്നാണ് ആധാറില്ലെങ്കില്‍ പാന്‍ അസാധുവാകുമെന്ന വ്യവസ്ഥ നടപ്പാക്കുന്നതു ഭാഗികമായി കോടതി സ്റ്റേ ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.