പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമന്ന് വ്യക്തമാക്കിയ കോടതി ഇതിനായി നിയമഭേദഗതി കൊണ്ടുവരണമെന്നും വിഷയത്തില്‍ നാലാഴ്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാർ മറുപടി നല്‍കണമെന്നും നിർദേശിച്ചു.
ന്യൂഡൽഹി: പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച ഹര്‍ജിയില്‍ പ്രവാസികള്‍ക്ക് അനുകൂലമായ വിധിയുമായി സുപ്രീംകോടതി. പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമന്ന് വ്യക്തമാക്കിയ കോടതി ഇതിനായി നിയമഭേദഗതി കൊണ്ടുവരണമെന്നും വിഷയത്തില്‍ നാലാഴ്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാർ മറുപടി നല്‍കണമെന്നും നിർദേശിച്ചു.
പ്രവാസികള്‍ക്കു വിദേശത്തു നിന്ന് തന്നെ സ്വന്തം മണ്ഡലത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. പ്രവാസികളെ ജനപ്രാതിനിധ്യ നിയമത്തിന്റെ 60(സി) വകുപ്പ് പ്രകാരം പ്രത്യേക വോട്ടര്‍മാരായി പരിഗണിക്കണമെന്നാണ് വിധിയിലുള്ളത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമെന്ന വിധി പ്രസ്താവിച്ചത്. നേരത്തെ പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, പ്രവാസികൾക്ക് എതിരായി ഇ-പോസ്റ്റല്‍ ബാലറ്റ് വഴി സൈനികരടക്കമുള്ള സര്‍ക്കാര്‍ സര്‍വിസിലുള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനാകൂ എന്ന് സര്‍ക്കാര്‍ ഭേദഗതിയില്‍ പ്രത്യേകം വ്യക്തമാക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.