Currency

സുഷമ സ്വരാജ് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിച്ചു

സ്വന്തം ലേഖകൻMonday, September 26, 2016 7:52 pm

കശ്മീരിനെ ഇന്ത്യയിൽനിന്ന് ആർക്കും വേർപ്പെടുത്താനാകില്ലെന്നും കശ്മീർ എന്ന സ്വപ്നം പാക്കിസ്ഥാൻ ഉപേക്ഷിക്കണമെന്നും സുഷമ മുന്നറിയിപ്പ് നൽകി.

ന്യൂയോർക്ക്: ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിച്ചു. സമാധാനമില്ലാതെ ലോകത്ത് സമൃദ്ധിയുണ്ടാകില്ലെന്നും ദാരിദ്ര്യമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സുഷമ യുഎന്നിൽ പറഞ്ഞു. ലിംഗസമത്വവും അവസരസമത്വവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട അവർ ഉറി, പഠാൻകോട്ട് ഭീകരാക്രമണവും ബലൂചിസ്ഥാൻ വിഷയവും യുഎന്നിൽ ഉന്നയിച്ചു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് കഴിഞ്ഞദിവസം ഇന്ത്യയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന് സുഷമ സ്വരാജ് മറുപടി നൽകുകയുമുണ്ടായി. കശ്മീരിനെ ഇന്ത്യയിൽനിന്ന് ആർക്കും വേർപ്പെടുത്താനാകില്ലെന്നും കശ്മീർ എന്ന സ്വപ്നം പാക്കിസ്ഥാൻ ഉപേക്ഷിക്കണമെന്നും സുഷമ മുന്നറിയിപ്പ് നൽകി.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x