ഇതോടെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള നിലവിലെ വിമാന സര്‍വീസുകള്‍ അതേപടി തുടരും. ഡിസംബര്‍ 31 വരെ കാലാവധിയുണ്ടായിരുന്ന കരാര്‍ അടുത്ത വര്‍ഷം ജനുവരി 31 വരെ നീട്ടിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കരാര്‍ നീട്ടിയതോടെ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിലവിലെ ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ മുഴുവന്‍ അതേപടി തുടരും.
ഒമ്പതു മാസം മുമ്പാണ് കോവിഡ് കാരണം സൗദി വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ഇത്, ജനുവരി മുതല്‍ തുടങ്ങാനാണ് പദ്ധതി. ഇതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ഉണ്ടാകുമെന്നാണ് സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതാകും എയര്‍ ബബ്ള് കരാര്‍. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീബ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ചത് പ്രഖ്യാപനം നടത്തിയത്. നിലവില്‍ വന്ദേ ഭാരത് മിഷന് സര്‍വീസുകളും ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തിവരുന്നത്. എന്നാല്‍, ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമാന്‍ സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
ഇന്ത്യ- യുഎഇ എയര്‍ബബിള്‍ കരാര്‍ ഒപ്പുവച്ചതു മൂലം നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് എംബസിയിലോ കോണ്‍സുലേറ്റിലോ പേര് റജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനക്കമ്പനികളുമായി നേരിട്ടു ടിക്കറ്റ് ബുക്കിങ് നടത്തുകയും ചെയ്യാം. അതേ സമയം എയര്‍ സുവിധയില്‍ റജിസ്ട്രേഷന് നടത്തണം.
ഖത്തറുമായുണ്ടാക്കിയ എയര്‍ബബിള്‍ കരാര്‍ ഇന്ത്യ പുതുക്കി. ഇതോടെ ഒക്ടോബര്‍ 31 വരെ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാന്‍ കഴിയും. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍.
കോവിഡ് സാഹചര്യത്തില്‍ നിയന്ത്രിതമായി യാത്രക്കാരെ അനുവദിക്കുന്നതില്‍ ഇന്ത്യ- ഖത്തര്‍ ധാരണയായി. ഇതനുസരിച്ചുള്ള എയര്‍ ബബിള്‍ ധാരണ പത്രം ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കി. ഇതോടെ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം.