Currency

‘എയര്‍ ബബിള്‍’ ധാരണയായി; ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് യാത്രാനുമതി

സ്വന്തം ലേഖകന്‍Saturday, August 15, 2020 4:15 pm

ദോഹ: കോവിഡ് സാഹചര്യത്തില്‍ നിയന്ത്രിതമായി യാത്രക്കാരെ അനുവദിക്കുന്നതില്‍ ഇന്ത്യ- ഖത്തര്‍ ധാരണയായി. ഇതനുസരിച്ചുള്ള എയര്‍ ബബിള്‍ ധാരണ പത്രം ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കി. ഇതോടെ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം.

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വന്ദേഭാരത് സര്‍വീസുകളും ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും നടത്താന്‍ ഇതോടെ അനുമതിയായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x