ആരോഗ്യവകുപ്പ് തയ്യാറാക്കിയ ബോധവല്‍ക്കരണ വീഡിയോ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ബോധവത്കരണം ലക്ഷ്യമിട്ടാണ് വീഡിയോ പ്രദര്‍ശനം. വിദ്യാര്‍ത്ഥികളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്കള്‍ അകറ്റുന്നതിനും വേണ്ടിയാണിത്.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സ്വദേശികളും വിദേശികളും ചൈനയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി. മാത്രവുമല്ല ചൈനയില്‍ നിന്ന് തിരികെ വരുന്നവര്‍ അതിര്‍ത്തികളില്‍ നിന്ന് നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. അത്യാവശ്യമുണ്ടെങ്കില്‍ മാത്രമാണ് യാത്ര പാടുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.