Currency

യു എ യിൽ നിന്ന് ആദ്യ സംഘം കേരളത്തിലേക്ക്; പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് വ്യാഴാഴ്ച മുതൽ;

പ്രവാസികൾക്കും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവർക്കും ഇന്ത്യയിൽ തിരിച്ചെത്താനുള്ള വഴികള്‍ തുറക്കുന്നു. പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നത് മെയ് ഏഴ് മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി നാവികസേനയുടെ കപ്പലുകളുകളും സൈനീക വിമാനങ്ങളും വാണിജ്യ വിമാനങ്ങളുമാണ് ഉപയോഗിക്കുക. എന്നാൽ യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരും.  യു എ യിൽ നിന്നാകും ആദ്യ സംഘം, കേരളത്തിലേക്കായിരിക്കും ആദ്യ സംഘം എത്തുകയെന്നതാണ് സൂചന . ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഴിയുന്നവർ, സന്ദർശക വിസയിലെത്തിയവർ എന്നിവർക്കാണ് മുൻഗണന. തിരികെയെത്തുന്ന പ്രവാസികളെല്ലാം നിർബന്ധമായും ക്വാറൻറൈനിൽ […]

കുവൈറ്റിലെ ഇന്ത്യാക്കാരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഭാരത സർക്കാരും, എംബസിയും തയ്യാറാകണം: ജേക്കബ് ചന്നപേട്ട

കുവൈറ്റ്: കൊറോണയുടെ ദുരിതങ്ങൾ അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ കുവൈറ്റ് സർക്കാരിൻ്റെ താൽക്കാലിക സഹായത്തിനും, പാചകവാതകത്തിനുമായി റോഡിൽ ക്യു നിൽക്കുന്ന സാഹചര്യം വേദനാജനകമാണെന്നു ലോക കേരള സഭാംഗം ജേക്കബ് ചന്നപേട്ട.  വിസ ഇല്ലാതെ ജീവിക്കുന്ന അനേക ഇന്ത്യാക്കാർ കുവൈറ്റ് സർക്കാരിൻ്റെ ഔദാര്യത്താൽ ഈ മാസാവസനത്തോടെ ഡീപ്പോർട്ടേഷനു തയ്യാറെടുക്കുകയാണ്. ഇവർക്ക് സ്വന്തം രാജ്യത്തേക്ക് പോകുന്നതിനു കുവൈറ്റ് സർക്കാർ സൗജന്യ ടിക്കറ്റും നൽകുന്നുണ്ട്. എന്നാൽ ഭാരത സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇന്ത്യൻ മണ്ണിൽ കാൽകുത്താൻ അവസരം ഉണ്ടാകുകയുള്ളു. പല രാജ്യങ്ങളും തങ്ങളുടെ പൗരൻമാരെ […]

Top
x