ആദ്യഘട്ടത്തില്‍ 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു വാക്സീന് വേണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. 2021 ആകുമ്പോഴേക്കും സൗദിയിലുള്ള വിദേശികളും സ്വദേശികളും ഉള്‍പ്പെടെ 70% ജനങ്ങള്‍ക്കും വാക്സീന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
കോവിഡിനെതിരായി തങ്ങള്‍ നിര്‍മ്മിച്ച വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായിരുന്നുവെന്ന് അമേരിക്കന്‍ ആസ്ഥാനമായ അന്താരാഷ്ട മരുന്ന് നിര്‍മ്മാണ കമ്പനി ഫൈസര്‍ ആന്റ് ബയോഎന്‍ടെക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഖത്തര്‍ ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. വാക്സിന് ലഭ്യമാക്കുന്നതിനായി ഫൈസറുമായി നേരത്തെ തന്നെ ഖത്തര്‍ കരാറിലെത്തിയിരുന്നു.
യുഎഇക്ക് പിന്നാലെ വാക്സീന് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്റൈന്‍. ആബുദാബി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ നിര്‍മിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42 എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കോവിഡ് വാക്സീന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ബഹ്റൈനില്‍ അവസാനിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.
കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറക്ക് ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്സിന് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നവര്‍ക്കാണ് വാക്സിന് നല്‍കുക. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നിയമവിധേയമായി വാക്സിന് നല്‍കാം. ജൂലൈ 16 മുതല്‍ അബൂദബിയില്‍ കോവിഡ് വാക്സിന് പരീക്ഷണം തുടരുകയാണ്.
ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്സിന് വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ്19 പ്രതിരോധ വാക്സീന് അവസാന ഘട്ട പരീക്ഷണത്തിലായിരുന്നു.
ആഗസ്റ്റ് 27നാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. സിഡിസിയുമായി ചേര്‍ന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിന് വിതരണത്തിന് മാക് കെസ്സന് കോര്‍പറേഷനാണ് കരാര്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു. വാക്സിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് ആശങ്ക വേണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സീന് ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങി. രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയിലെ 17 കേന്ദ്രങ്ങളില്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചു. പരീക്ഷണം വിജയിച്ചാല്‍ ഈ വര്‍ഷം ഡിസംബറോടെ വാക്സിന് വിപണിയിലെത്തും.