മരുന്നിന് അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെയാണ് അബൂദബിയിലും മറ്റും ആയിരങ്ങള്‍ക്ക് മരുന്ന് നല്കി വരുന്നത്. കോവിഡ് പ്രതിരോധത്തിനായി യു.എ.ഇ അംഗീകരിച്ച സിനോഫം വാക്സിന് സ്വകാര്യ ആശുപത്രികള്‍ മുഖേനയും നല്‍കിത്തുടങ്ങി. റഷ്യ, ബ്രിട്ടന്, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്സിനുകളും വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ മുമ്പാകെയുണ്ട്.
കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ ഫൈസര്‍ ബയോടെക് വാക്സിന് രാജ്യത്ത് വിതരണം ചെയ്യുവാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കിയത്. ഇതോടെ വാക്സിന് സൗദിയില്‍ ഇറക്കുമതി ചെയ്യുവാനും ഉപയോഗിക്കുവാനും സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
ചൈനയിലെ സിനോഫാം സിഎന്‍ബിജി കമ്പനി വികസിപ്പിച്ച കോവിഡ് വാക്സീന് യുഎഇ ഔദ്യോഗികമായി അംഗീകരിച്ചതോടെ ഈ ആഴ്ച പൊതുജനങ്ങള്‍ക്കു നല്കിത്തുടങ്ങും. അബുദാബി ആരോഗ്യ, സേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രി, ക്ലിനിക്കുകള്‍ എന്നിവ വഴിയാണു വിതരണം. മറ്റു എമിറേറ്റുകളിലെ വാക്സീന് വിതരണം വൈകാതെ പ്രഖ്യാപിക്കും.
കോവിഡ് വാക്സീനുകളുടെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതിയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും അപേക്ഷ തളളി. കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനാണ് അപേക്ഷ തളളിയത്.
മുതിര്‍ന്ന പൗരന്മാര്ക്കും, അടിസ്ഥാന രോഗമുള്ളവര്‍ക്കും, ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്കുമായിരിക്കും വാക്സീന് ആദ്യം ലഭിക്കുക. സ്വകാര്യ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും, സമ്മതിപത്രവും ഇതിന് ആവശ്യമാണെന്ന് മന്ത്രി അറിയിച്ചു. 2021 നവംബറിനകം ജര്‍മനിയില്‍ എല്ലാവര്ക്കും വാക്സീന് ലഭിച്ചിരിക്കും.
വാക്സിന്റെ സൂരക്ഷ അതിവേഗം വിലയിരുത്താനും സൗജന്യമായി ഇവ വിതരണം ചെയ്യാനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വാക്സിനെക്കുറിച്ച് ഓസ്ട്രേലിയയിലെ ഫൈസര്‍ സി ഇ ഒ യുമായി സംസാരിച്ചുവെന്നും തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ (TGA) അംഗീകാരം ലഭിച്ചാല്‍ ഓസ്ട്രേലിയയില്‍ ഇവ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചതായി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.
പരീക്ഷണം പൂര്‍ത്തിയാക്കി, വിജയമുറപ്പിച്ച് അംഗീകാരം നേടുന്നത് ആദ്യമാണ്. അടുത്തആഴ്ച ആദ്യം വിതരണം ആരംഭിക്കും. വാക്സീന് 95 ശതമാനം ഫലപ്രദമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് യുകെ സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. മുന്‍ഗണനാപട്ടികയിലുള്ള രോഗം കൂടുതല്‍ ബാധിക്കാന്‍ ഇടയുള്ളവര്‍ക്കായിരിക്കും ആദ്യം നല്‍കുക.
ഡിസംബര്‍ അവസാനത്തോടെ വാക്സിന് ലഭ്യമാക്കാന്‍ അധികൃതര്‍ ഒരുക്കം ആരംഭിച്ചിട്ടുണ്ട്. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. 28 ലക്ഷം പേര്‍ക്ക് വാക്സിന് നല്കാന് ഇത് മതിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കില്ല. വിദേശികള്‍ക്കും വാക്സിന് സൗജന്യമാണ്.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് ഉടന്‍ ലഭ്യമാക്കും. എന്നാല്‍ എല്ലാവര്ക്കും കോവിഡ് വാക്സിന് നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. താല്പര്യമുള്ളവര് മാത്രം എടുത്താല്‍ മതി. അതേസമയം കുത്തിവെപ്പിലൂടെ സ്വന്തം ശരീരത്തെയും സമൂഹത്തെയും രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കും.
ലഭ്യമാകുന്ന ആദ്യ ഡോസുകളില്‍ സ്വദേശികള്‍ക്കാകും മുന്‍ഗണന. ആരോഗ്യ പ്രവര്‍ത്തകര്‍, വയോജനങ്ങള്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയും മുന്‍ഗണന പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കില്ല. വാക്സിന് സ്വീകരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരടക്കം ആരെയും നിര്‍ബന്ധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.