
ദോഹ: ഈ വര്‍ഷാവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ ഖത്തറിലും കോവിഡ് വാക്‌സിന്‍ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍. കോവിഡിനെതിരായി തങ്ങള്‍ നിര്‍മ്മിച്ച വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായിരുന്നുവെന്ന് അമേരിക്കന്‍ ആസ്ഥാനമായ അന്താരാഷ്ട മരുന്ന് നിര്‍മ്മാണ കമ്പനി ഫൈസര്‍ ആന്റ് ബയോഎന്‍ടെക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഖത്തര്‍ ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി ഫൈസറുമായി നേരത്തെ തന്നെ ഖത്തര്‍ കരാറിലെത്തിയിരുന്നു.
ആദ്യ ഘട്ട പരീക്ഷണത്തില്‍ തന്നെ 90 ശതമാനം ഫലപ്രാപ്തി വാക്‌സിനുണ്ടെന്ന് തെളിഞ്ഞതായുള്ള ഫൈസര്‍ കമ്പനിയുടെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണ്. എന്നാല്‍ ലോകാരോഗ്യസംഘടനയുള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ അനുമതി വാക്‌സിന് ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ പരീക്ഷണങ്ങളും നടക്കേണ്ടതായുണ്ട്. ഈ ഘട്ടങ്ങളെല്ലാം കഴിഞ്ഞാല്‍ ഈ വാക്‌സിന്‍ തുടക്കത്തില്‍ തന്നെ രോഗികള്‍ക്ക് നല്‍കുന്ന ആദ്യ രാജ്യങ്ങളിലൊന്ന് ഖത്തറായിരിക്കും.
കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ കാല്‍വപ്പാണിത്. വാക്‌സിന്‍ പൂര്‍ണ വിജയം കൈവരിക്കുന്നതോടെ ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ആരോഗ്യവിദഗദ്ധര്‍ പങ്കുവെക്കുന്നത്. ഫൈസര്‍ കമ്പനിയുമായി ആരോഗ്യവകുപ്പ് നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ടെന്നും പൂര്‍ണമായ ആത്മവിശ്വാസമാണ് കമ്പനി പങ്കുവെക്കുന്നതെന്നും ഡോ അല്‍ ഖാല്‍ അറിയിച്ചു. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്വദേശി വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് നേരത്തെ ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.