രണ്ടാഴ്ച്ചത്തേക്കാണ് കര്‍ഫ്യു. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.
കര്‍ഫ്യൂ സമയങ്ങളില്‍ രക്തദാനം നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം യാത്രാനുമതി നല്കി. ബ്ലഡ് ബാങ്കില്‍ ബന്ധപ്പെട്ടു നേരത്തെ സമയം ബുക്ക് ചെയ്യാവുന്നതാണ്. എന്നാല്‍, യാത്രാ അനുമതി ബുക്ക് ചെയ്യുന്ന അതാത് ദിവസങ്ങളില്‍ മാത്രമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വാഹന യാത്രയ്ക്കും വിലക്കുണ്ട്. രാത്രി യാത്രാ വിലക്കില്‍ നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാര്‍മസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കും.
കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഈ മാസം മുപ്പത് വരെ രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു. കര്‍ഫ്യു സമയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അടിയന്തിര ചികിതസ ആവശ്യമുള്ളവര്‍ക്കും ഇളവ് നല്‍കും. വാക്സിനേഷന് പോകുന്നവര്‍ക്ക് ഇ-പാസ് നല്‍കും.
ഏപ്രില്‍ എട്ട് വരെയുള്ള പത്ത് ദിവസ കാലയളവിലാണ് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുക. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് ഒപ്പം വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവുണ്ടാവുക.
കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. കോവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.
ഒമാനില്‍ വീണ്ടും രാത്രികാല യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. പതിനൊന്നാം തീയതി മുതലാണ് പുതിയ നിയന്ത്രണം നിലവില്‍ വരിക. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെ പുറത്തിറങ്ങുന്നതിന് വിലക്കുണ്ടാകും.