
മസ്‌കത്ത്: ഒമാനില്‍ വീണ്ടും രാത്രികാല യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. പതിനൊന്നാം തീയതി മുതലാണ് പുതിയ നിയന്ത്രണം നിലവില്‍ വരിക. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെ പുറത്തിറങ്ങുന്നതിന് വിലക്കുണ്ടാകും. പൊതുസ്ഥലങ്ങളും ഷോപ്പിങ് കേന്ദ്രങ്ങളും അടച്ചിടും. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റിയുടെ നടപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.