നബിദിനം പ്രമാണിച്ച് ഒക്ടോബര്‍ 29ന് (റബിഉല്‍ അവ്വല്‍ 12) ഒമാനില്‍ പൊതു അവധി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി പൊതു- സ്വകാര്യ മേഖലകള്‍ക്ക് ഒമാന്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.