
ന്യൂഡല്‍ഹി: ആധാര്‍ ഇനി മുതല്‍ പോസ്റ്റ് ഓഫീസുകളില്‍ നിന്ന് എടുക്കാം. സംസ്ഥാനത്തെ പത്ത് പോസ്റ്റ് ഓഫീസുകളില്‍ ഇതിനുള്ള സൗകര്യം ഒരുക്കി. പ്രധാന നഗരങ്ങളിലെ പോസ്റ്റ് ഓഫീസുകളിലാണ് ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേസമയം ആധാറിലെ വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം 109 പോസ്റ്റോഫീസുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.
ആധാര്‍ എടുക്കാത്തവരുണ്ടെങ്കില്‍ പോസ്റ്റ് ഓഫീസില്‍ വിവരങ്ങള്‍ നല്‍കി പണമടച്ചാല്‍ ആധാര്‍ എടുക്കാവുന്നതാണ്. പുതുതായി ആധാര്‍ എടുക്കുന്നതിന് 50 രൂപ ഫീസടച്ച് ഫോം പൂരിപ്പിച്ച് നല്‍കണം. ആധാറിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 25 രൂപയാണ് സര്‍വീസ് ചാര്‍ജ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.