സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള അപേക്ഷാഫോമിൽ ഭിന്നലിംഗക്കാരെ പ്രത്യേകമായി ഉൾപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
ന്യൂഡൽഹി: സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള അപേക്ഷാഫോമിൽ ഭിന്നലിംഗക്കാരെ പ്രത്യേകമായി ഉൾപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ഭിന്നലിംഗക്കാരെ ഉൾപ്പെടുത്താനുള്ള നടപടികൾ കാലതാമസമില്ലാതെ പൂർത്തീകരിക്കണമെന്നും യു.പി.എസ്.സിയോട് കോടതി ആവശ്യപ്പെട്ടു.
ഭിന്നലിംഗക്കാരെ കൃത്യമായി നിർവ്വചിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അക്കാരണത്താൽ ഭിന്നലിംഗക്കാരെ പ്രത്യേക വിഭാഗ്മായി ചേർക്കാൻ സാധിക്കില്ലെന്ന് യു.പി.എസ്.സി നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർന്ന് ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട 2014 ഏപ്രില്‍ 15ലെ വിധിയില്‍ സ്വവര്‍ഗാനുരാഗികള്‍, ബൈ സെക്ഷ്വല്‍, എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വ്യക്തത തേടിക്കൊണ്ട് സുപ്രീംകോടതിക്ക് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു.
ഇതേതുടർന്ന് ഭിന്നലിംഗക്കാരെ വിധിയില്‍ കൃത്ര്യമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് കാട്ടി ഇക്കഴിഞ്ഞ ജൂണ്‍ 30ന് പരാതി തീര്‍പ്പാക്കിയതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണു ഡൽഹി ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. വിവരാകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ജംഷദ് അന്‍സാരി നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി വിധി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.