വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് ചലചിത്രം 'വിസാരണൈ' മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്ത്യ തെരെഞ്ഞെടുത്തു. 2017 ഫെബ്രുവരി 27നാണ് ലോസ് ആഞ്ചല്‍സില്‍ 89ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം നടക്കുക.
ന്യൂഡൽഹി: വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് ചലചിത്രം ‘വിസാരണൈ’ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്ത്യ തെരെഞ്ഞെടുത്തു. പൊലീസ് പീഡനമാണു ചിത്രത്തിന്റെ പ്രമേയം. സംവിധായകന്‍ കേതന്‍ മേത്ത അധ്യക്ഷനായ ജൂറിയാണ് 29 സിനിമകളിൽ നിന്ന് വിസാരണൈയെ തിരഞ്ഞെടുത്തത്.
എം.ചന്ദ്രകുമാറിന്റെ ലോക്ക് അപ്പ് എന്ന നോവൽ ആധാരമാക്കിയെടുത്ത ചിത്രത്തിൽ ദിനേഷ്, അനന്ദി, സമുദ്രക്കനി, ആടുകളം മുരുകദോസ്, മിഷ ഘോഷല്‍ എന്നിവരാണ് പ്രധാനതാരങ്ങളെ അവതരിപ്പിച്ചത്. നേരത്തെ വെനീസ് ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2017 ഫെബ്രുവരി 27നാണ് ലോസ് ആഞ്ചല്‍സില്‍ 89ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം നടക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.