Currency

തമിഴ്നാട്ടില്‍ പെപ്സി, കൊക്കക്കോള ഉത്പന്നങ്ങള്‍ വില്‍ക്കില്ല

സ്വന്തം ലേഖകന്‍Wednesday, March 1, 2017 10:31 am

ചെന്നൈ: തമിഴ്നാട്ടില്‍ കടകളില്‍ പെപ്സി, കൊക്കക്കോള, ഉത്പന്നങ്ങള്‍ ഇന്ന് മുതല്‍ വില്‍ക്കില്ല. 15 ലക്ഷം വ്യാപാരികള്‍ അംഗങ്ങളായുള്ള തമിഴ്നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്. മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘവും തീരുമാനത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

സംഘടനയില്‍ അംഗങ്ങളായ വ്യാപാരികളോട് മാര്‍ച്ച് ഒന്ന് മുതല്‍ പെപ്സി, കൊക്കക്കോള ഉത്പന്നങ്ങള്‍ കടകളില്‍ വില്‍പന നടത്തരുതെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഉത്പന്നങ്ങളില്‍ വിഷാംശമുള്ളതായി പരിശോധനകളില്‍ വ്യക്തമായ സാഹചര്യത്തില്‍ ഇത് വില്‍ക്കുന്നത് കുറ്റകരമാണെന്നാണ് സംഘടനയുടെ നിലപാട്.

അറിയിപ്പ് ലംഘിച്ച് പെപ്സി, കോള ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യാപാരിവ്യവസായി സംഘടന മുന്നറിയിപ്പ് ല്‍കിയിട്ടുണ്ട്. യുവജനത നയിച്ച ജെല്ലിക്കെട്ട് പ്രക്ഷോഭത്തോടനുബന്ധിച്ചാണ് തമിഴ്നാട്ടില്‍ പെപ്സി, കൊക്കക്കോള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനമുയര്‍ന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x